വാളയാർ കേസ്: അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍; സിബിഐ അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

single-img
7 November 2019

വാളയാര്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ദേശീയ പട്ടികജാതി കമ്മീഷന്‍. കമ്മീഷന്‍. വാളയാർ കേസിൽ പ്രോസിക്യൂഷനും പോലീസും ഒത്തുകളിച്ച് കേസ് അട്ടിമറിച്ചു. പ്രതികൾക്ക് സിപിഎമ്മുമായുള്ള ബന്ധം കേസ് അട്ടിമറിക്കാന്‍ സഹായിച്ചു. ബാലക്ഷേമ സമിതിയുടെ അധ്യക്ഷനും രാഷ്ട്രീയ പ്രേരിതമായി ഇടപെട്ടു. കേസിലെ സത്യം തെളിയാന്‍ സിബിഐ വരട്ടെ എന്നാണ് കമ്മീഷന്‍റെ നിലപാടെന്നും ദേശീയ പട്ടികജാതി കമ്മീഷന്‍ അറിയിച്ചു.

എന്നാൽ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ഇതിനായി സമിതിക്ക് മുൻപാകെ നേരിട്ട് ഹാജരാകാന്‍ സംസ്ഥാന ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയതായി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ദില്ലിയില്‍ പറഞ്ഞു.

വരുന്ന തിങ്കളാഴ്ച ദില്ലിയിലെ പട്ടികജാതി കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസിന്റെ അന്വേഷണത്തിറെ ഭാഗമായി കഴിഞ്ഞ 29 ന് കമ്മീഷന്‍ വാളയാര്‍ സന്ദര്‍ശിച്ചിരുന്നു.