സിപിഎമ്മിൽ മാവോയിസ്റ്റുകൾ നുഴഞ്ഞ് കയറിയോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാവില്ല: എംഎ ബേബി

single-img
7 November 2019

സിപിഎമ്മിൽ മാവോയിസ്റ്റുകൾ നുഴഞ്ഞ് കയറിയോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാവില്ല എന്നും ഇക്കാര്യം അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും യുഎപിഎയുടെ ദുരുപയോഗം തടയാൻ ഇടതുമുന്നണി സർക്കാർ ശ്രമിക്കുമെന്നും സിപിഎം നേതാവ് എംഎ ബേബി. സംസ്ഥാനത്തെ പോലീസിന്‍റെ മനോഭാവം അവർ പിടിക്കുന്നവരൊക്കെ കുറ്റക്കാരാണെന്നാണ് എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

യുഎപിഎ നിയമത്തെ ഉദ്യോഗസ്ഥർ ദുരുപയോഗപ്പെടുത്തുന്നത് തടയാനാണ് രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നത്.
ഈ ശ്രമത്തിൽ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ മനോഭാവവും തമ്മിൽ ചിലപ്പോൾ പ്രശ്നങ്ങളുണ്ടാകും.- എം എ ബേബി പറഞ്ഞു.

നിലവിൽ പന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലനെയും താഹയെയും കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും മാറ്റില്ല. ഇരുവർക്കും ജയിലിൽ സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ മാറ്റണമെന്ന് ജയിൽസൂപ്രണ്ടിന്‍റെ റിപ്പോർട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളുകയായിരുന്നു.