അയോധ്യയെക്കുറിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദേശം

single-img
7 November 2019

ഡല്‍ഹി: അയോധ്യക്കേസില്‍ സുപ്രൂം കോടതി വിധി പ്രസ്താവിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ സാഹചര്യത്തില്‍ അയോധ്യയുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

രാമക്ഷേത്ര വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ബിജെപി വക്താക്കളോടും, പ്രവര്‍ത്തകരോടും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി എംപിമാര്‍ മണ്ഡലത്തിലെത്തി ശാന്ത അന്തരീക്ഷം ഒരുക്കും ബിജെപി ആവശ്യപ്പെട്ടു. ആര്‍എസ്എസും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോടതി വിധി വിജയത്തിന്റെയും പരാജയത്തിന്റെയും കണ്ണാടിയിലൂടെ നോക്കി കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.അനുകൂല വിധി വന്നാല്‍പ്പോലും ആഘോഷങ്ങള്‍ നടത്തരുടെന്ന് ആര്‍എസ്എസ് മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശം നല്‍കി