പ്രേക്ഷകരെ ത്രസിപ്പിച്ച് ‘ഭായ് രേ’; മൂത്തോനിലെ ഗാനം പുറത്തിറങ്ങി

single-img
7 November 2019

ആരാധകര്‍ കാത്തിരിക്കുന്ന ഗീതു മോഹന്‍ദാസ് ചിത്രമാണ് മൂത്തോന്‍. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഭായ് രേ എന്ന ഗാനമാണ് റിലീസ് ചെയ്തത്. നീരജ് പാണ്ഡെയുടെ വരികള്‍ക്ക് സാഗര്‍ ദേശായി ഈണം നല്‍കിയിരിക്കുന്നു. വിശാല്‍ ദദ്‌ലാനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തകര്‍പ്പന്‍ ലുക്കില്‍ നിവിന്‍ പോളിയെത്തുന്ന ഗാനരംഗം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ഥ കഥാപാത്രമായാണ് നിവിന്‍ പോളി മൂത്തോനിലെത്തു ന്നത്. സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന,ശങ്കര്‍, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.