ജാര്‍ഖണ്ഡില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

single-img
7 November 2019

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ മോഷണം അരോപിച്ച് 48 കാരനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. വാഹനത്തില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം രണ്ടുപേരെ മര്‍ദ്ദിച്ചത്. ബൊക്കാറോയിലെ ഗോവിന്ദ് പൂരില്‍ വച്ചായിരുന്നു ആക്രമണം. ബാറ്ററിയുമായി പോകുകയായിരുന്ന മുബാറക് അന്‍സാരി,അക്തര്‍ അന്‍സാരി എന്നിവരെ ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോയില്‍ മുബാറകിനെ ചെരുപ്പുകൊണ്ട് അടിക്കുകയും, കുറ്റം ഏറ്റുപറയാന്‍ നിര്‍ബന്ധിക്കുന്നതും കാണാം. ആക്രമണത്തില്‍ മുബാറകിന്റെ താടിയെല്ലു തകര്‍ന്നിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തി ച്ചെങ്കിലും മുബാറക് മരിക്കുകയായിരുന്നു.

മോഷണം നടത്തിവരുന്നവഴിയാണ് ആളുകള്‍ ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇത് മതത്തിന്റെ പേരിലുള്ള അക്രമമല്ലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്നുണ്ടായ 22ാമത്തെ കൊലപാതകമാണിത്.