മഹ ചുഴലിക്കാറ്റ് മഹാരാഷ്ട്രാ തീരത്തേക്ക്; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

single-img
7 November 2019

മുംബൈ: മഹാ ചുഴലിക്കാറ്റ് ഇന്ന് മഹാരാഷ്ട്ര തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊങ്കണ്‍ തീരത്തും, മധ്യമഹാരാഷ്ട്രയിലും, മറാത്ത് വാഡയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്ര തീരത്ത് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

പാല്‍ഗഡ് ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താനെ, പാല്‍ഗഡ് ജില്ലകളില്‍ മതിയത്തൊഴിലാളികള്‍ കലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി. കടലില്‍ പോയവര്‍ ഉടന്‍ തിരിച്ചെത്തണമെന്നും അധികൃതര്‍ അറിയിച്ചു.