രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നു ദേവഗൗഡ; ബിജെപി-ജെഡിഎസ് ധാരണയെന്ന് സിദ്ധരാമയ്യ

single-img
7 November 2019

ബംഗളൂരു: രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന പരാമര്‍ശത്തിനു പിന്നാലെയാണ് രാഷ്ട്രീയത്തില്‍ സ്ഥരമായി ശത്രുക്കളും മിത്രങ്ങളുമില്ലെന്ന് ദേവഗൗഡ വ്യക്തമാക്കിയത്. സര്‍ക്കിന് പിന്തുണ പ്രഖ്യാപിച്ച് ദേവഗൗഡ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ഫോണില്‍ വിളിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം സംസ്ഥാനത്ത് ബിജെപി- ജെഡിഎസ് ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടേയും ദേവഗൗഡയുടേയും പരാമര്‍ശങ്ങള്‍ ഇതിനു തെളിവാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാര്‍ വീഴാന്‍ കാരണം മുഖ്യമന്ത്രിയാകാനുള്ള ചിലരുടെ അത്യാഗ്രഹമാണെന്ന് കുമാരസ്വാമിയും പറഞ്ഞു.