പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗികബന്ധം; 63കാരിയായ ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റില്‍

single-img
7 November 2019

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട 63കാരിയായ ഹൈസ്കൂള്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. യുഎസിലെ ഹണ്ടേഴ്‌സ്‌വില്ലിലെ എമ്മ ഒഗ്ലെയെയാണ് അറസ്റ്റ് ചെയ്തത്. ഈ അധ്യാപിക തന്നെക്കാൾ 46 വയസ് കുറവുള്ള 17 വയസുള്ള വിദ്യാർത്ഥിയുമായി അടുപ്പത്തിലാവുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുകയായിരുന്നു.

ഇവർ തമ്മിലുള്ള ബന്ധം വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തലോടെയാണ് പുറത്താകുന്നത്. സ്‌കൂളിലെ ജീവനക്കാരോടാണ് വിദ്യാർത്ഥി കാര്യം വെളിപ്പെടുത്തിയത്. ഷാർലറ്റിലെ ഗരിഞ്ചർ ഹൈസ്‌കൂളിൽ വിദ്യാർത്ഥി തന്റെ വെളിപ്പെടുത്തല്‍ നടത്തി മണിക്കൂറുകൾക്കകമാണ് ഓഗ്ലെയെ കസ്റ്റഡിയിലെടുത്തത്.

സ്കൂളിലെ കരിയര്‍ ആൻഡ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപികയായിരുന്നു ഒഗ്ലെ. അറസ്റ്റ് ചെയ്ത ഇവര്‍ക്കെതിരെ വിദ്യാർത്ഥിയുമായുള്ള ലൈംഗികബന്ധം,​വിദ്യാര്‍ത്ഥിയില്‍ അമാന്യമായ ലൈംഗിക സ്വാതന്ത്ര്യമെടുക്കല്‍, പ്രകൃതി വിരുദ്ധ ചൂഷണം തുടങ്ങിയ വകുപ്പുകളാണ്പോലീസ് ചുമത്തിയിരിക്കുന്നത്. നിലവില്‍ ഒഗ്ലെയെ സ്കൂള്‍ സസ്‌പെന്‍ഡ് ചെയ്തു.