യുഎപിഎ കേസ്; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

single-img
6 November 2019

കോഴിക്കോട്: മാവോയിസ്റ്റെന്നാരോപിച്ച് യുഎപിഎചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയിലാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി വിധി പറയുക.

കേസില്‍ താഹയുടെ മാവോയിസ്റ്റ് ബന്ധം സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്ന രേഖകള്‍ അന്വേഷണ സംഘം ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ കൈയിലുള്ള രേഖകള്‍ വച്ച് യുഎപിഎ ചുമത്താന്‍ കഴിയില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അലനും താഹയും മാവോയിസ്റ്റുകളല്ല എന്നും ഇത് സൂചിപ്പിക്കുന്ന ഒന്നും പോലീസിന്റെ കൈയില്‍ ഇല്ലെന്നും പ്രതിഭാഗം ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു.