ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്, എന്നാല്‍ അമേരിക്കയെ പോലെ പറഞ്ഞുനടക്കുന്നില്ല; വെളിപ്പെടുത്തലുമായി തുര്‍ക്കി പ്രസിഡന്റ്

single-img
6 November 2019

അമേരിക്കൻ കമാൻഡോ ആക്രമണത്തിൽ കൊല്ലപ്പെട്ട ഐ എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാളെ പിടികൂടിയതായി തുര്‍ക്കി പ്രസിഡന്‍റ് ത്വയിബ് എര്‍ദോഗൻ. ”ബാഗ്ദാദിയെ പിടികൂടാനുള്ള ശ്രമത്തിതിനിടെ തുരങ്കത്തില്‍ വെച്ച് അയാൾ സ്വയം പൊട്ടിത്തെറിച്ചെന്ന് അമേരിക്ക പറയുന്നു. അതിനെ അവര്‍ പ്രചാരണായുധമാക്കി.

എന്നാൽ ഈ വിവരം ആദ്യമായാണ് ഞാന്‍ പറയുന്നത്. ബാഗ്ദാദിയുടെ ഭാര്യമാരിൽ ഒരാളെ പിടികൂടിയിട്ടുണ്ട്. എന്നാൽ അത് അവരെപ്പോലെ പറഞ്ഞുനടക്കുന്നില്ല.”-എര്‍ദോഗാന്‍ പറഞ്ഞു.

മുൻ ദിവസങ്ങളിൽ ബാഗ്ദാദിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ്, അവരുടെ മക്കള്‍ എന്നിവരെയും തുര്‍ക്കി പിടികൂടിയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു അമേരിക്കന്‍ ദൗത്യ സംഘത്താൽ ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദികൊല്ലപ്പെടുന്നത്. ഈ കാര്യം ഐ എസും സ്ഥിരീകരിച്ചിരുന്നു.