തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

single-img
6 November 2019

തൃശൂര്‍ : തൃശൂരില്‍ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോലീസ് അക്കാദമിയിലാണ് മൃതദേഹം കണ്ടെത്. അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ അനില്‍കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് എ ബ്ലോക്കിലെ 31-ാം നമ്പര്‍ മുറിയില്‍ അനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. കുറച്ചു നാളായി ഇയാള്‍ മെഡിക്കല്‍ ലീവിലായായിരുന്നു.