തൃശൂരില്‍ നിന്നു കാണാതായ എട്ടുപെണ്‍കുട്ടികളെയും കണ്ടെത്തി; ഏഴുപേരും പോയത് സോഷ്യല്‍ മീഡിയ സുഹൃത്തിനൊപ്പം

single-img
6 November 2019

തൃശൂര്‍: ഒരു ദിവസത്തില്‍ തൃശൂര്‍ ജില്ലയില്‍ നിന്ന് കാണാതായ എട്ടു പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തി. കണ്ടെത്തിയവരില്‍ ഏഴുപേരും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ആണ്‍സുഹൃത്തു ക്കള്‍ക്കൊപ്പം പോയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറില്‍ തൃശൂര്‍ജില്ലയില്‍ പെണ്‍കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് എട്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ഉണ്ടായിരുന്നു. ഈ കുട്ടി കുടുംബപ്രശ്‌നങ്ങള്‍ കാരണം വീടു വിട്ടു പോയതാണെന്ന് പൊലീസ് അറിയിച്ചു.