സൂപ്പര്‍ഹിറ്റ് ചിത്രം ഗജിനിയില്‍ അഭിനയിച്ച തീരുമാനം മണ്ടത്തരമായിരുന്നു; നയന്‍താര

single-img
6 November 2019

തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗജിനിയില്‍ അഭിനയിച്ച തീരുമാനം മണ്ടത്തരമായിരുന്നനെന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. ഗജിനിയില്‍ അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്നുവെന്ന് നയന്‍താര വെളിപ്പെടുത്തി.

വാഗ്ദാനം ചെയ്ത കഥാപാത്രമല്ല തനിക്ക് ലഭിച്ചതെന്ന് താരം പറഞ്ഞു. അസിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷമാണ് എന്നു കരുതി.എന്നാല്‍ ചിത്രം കണ്ടപ്പോഴാണ് സത്യം മനസിലായത്. വഞ്ചിക്കപ്പെട്ടതായി തനിക്ക് തോന്നിയെന്നും താരം വെളിപ്പെടുത്തി.

ഈ അനുഭവത്തിന് ശേഷം കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചാണെന്നും താരം പറഞ്ഞു.മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ചിത്ര എന്ന കഥാപാത്രത്തെയാണ് നയന്‍സ് ഗജിനിയില്‍ അവതരിപ്പച്ചത്. സൂര്യയായിരുന്നു നായകന്‍. എ ആര്‍ മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്തത്.