മക്കയില്‍ വാഹനാപകടം; 18 ഉംറ തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു

single-img
6 November 2019

ജിദ്ദ : കഴിഞ്ഞ ദിവസം മക്കയില്‍ നടന്ന വാഹനാപകടത്തില്‍ 18ഉംറ തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബസുകള്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അറഫ റോഡില്‍ വെച്ചായിരുന്നു അപകടം.

റെഡ് ക്രസന്റ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവര്‍ക്ക് സംഭവസ്ഥലത്തു വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി.