മഹാരാഷ്ട്ര; ചര്‍ച്ചയ്‌ക്കൊരുങ്ങി ബിജെപി, മുഖ്യമന്ത്രി പദത്തില്‍ വിട്ടുവീഴ്ചയില്ലാതെ ശിവസേന

single-img
6 November 2019

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മുഖ്യ കക്ഷികളായ ശിവസേനയും ബിജെപിയും തന്നിലുള്ള തര്‍ക്കത്തിന് ഇതുവരെയും പരിഹാരം കാണാനാ യിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം പങ്കു വയ്ക്കുന്നതില്‍ ബിജെപിയില്‍ നിന്ന് രേഖാമൂലം ഉറപ്പ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കു കയാണ് ശിവസേന.

അതേസമയം സര്‍ക്കാര്‍ രൂപീകരണത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബിജെപി അറിയിച്ചു കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്നും, ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്തത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അറിയിച്ചു.

പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവ് കിഷോര്‍ തിവാരി ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന് കത്തെഴുതി. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ത്തിന് ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി വ്യക്തമാക്കിയിരുന്നു.