പകല്‍ സമയം ആശാരിപ്പണി; രാത്രി യക്ഷിയായി പകര്‍ന്നാട്ടം, സ്ത്രീവേഷത്തില്‍ ലഭിച്ച പുരുഷന്റെ മൃതദേഹത്തിനു പിന്നിലെ ഞെട്ടിക്കുന്ന വസ്തുത

single-img
6 November 2019

കണ്ണൂരില്‍ മൂന്നു ദിവസം മുന്‍പ് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു.കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപമാണ് മൃതദേഹം കണ്ടത്. പുരുഷനാണ് മരിച്ചതെങ്ങിലും സ്ത്രീയുടെ വേഷത്തിലാണ് മതദേഹം കണ്ടെത്തിയത്. ചുഴലില്‍ താമസിക്കുന്ന കിഴക്കേപ്പുരയ്ക്കല്‍ ശശി എന്ന കുഞ്ഞിരാമ ന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. സ്ത്രീ വേഷത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ ചൊല്ലി നിരവധി അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്.

സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെയാണ്. ശശി വിചിത്ര സ്വഭാവത്തിനുടമയായിരുന്നവെന്നാണ് നാട്ടുകാരുടെ സംസാരം. മരപ്പണി ചെയ്താണ് ഇയാള്‍ ഉപജീവനം നടത്തിയിരുന്നത്. പകല്‍ സമയങ്ങളില്‍ ജോലിക്കു പോകും. രാത്രികാലങ്ങളില്‍ സ്ത്രീവേഷത്തില്‍ പുറത്തിറങ്ങും. സാരിയുടുത്ത് കണ്ണെഴുതി പൊട്ടുതൊട്ട് വിഗ്ഗും വച്ചാണ് നടക്കുക, ധാരാളം ആഭരണങ്ങളും അണിഞ്ഞിരുന്നു. കയ്യില്‍ മേക്കപ്പ് സാധനങ്ങളടങ്ങിയ ബാഗും കാണും. പിന്നീട് ഇയാള്‍ യക്ഷിവേഷം കെട്ടാന്‍ തുടങ്ങി. യക്ഷിയുടെ ചേഷ്ടകള്‍ കാണിച്ച് രാത്രി കാലത്ത് ജനസഞ്ചാരം കുറഞ്ഞ മേഖലകളില്‍ നടക്കും. പലപ്പോഴും ശ്മശാനങ്ങളില്‍ അന്തിയുറങ്ങുകയും ചെയ്തു.

ആഡൂരില്‍ വച്ച് സ്ത്രീ വേഷം കെട്ടിയ ശശിയെ നാട്ടുകാര്‍ പിടികൂടി അതിനുശേഷമാണ് ഇയാള്‍ ചുഴലിയിലേക്ക് താമസം മാറിയത്. ആളൊഴിഞ്ഞ വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുമാസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചാലേ സ്ഥിരീകരിക്കാനാവൂ