മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചു; മുട്ടത്തോടിലെ വിരലടയാളത്തിലൂടെ കുടുങ്ങിയത് വൻ മോഷ്ടാവ്; കേരളാ പോലീസിന്റെ കുറിപ്പ് വൈറല്‍

single-img
6 November 2019

പത്തനംതിട്ട ഇലന്തൂരിലെ ഹോട്ടലില്‍ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ച മോഷ്ടാവിന് കിട്ടിയത് മുട്ടൻ പണിയാണ്. മുട്ടത്തോടില്‍ പതിഞ്ഞ വിരലടയാളമാണ് വൻ മോഷ്ടാവിനെ കുടുക്കിയത്. പത്തനംതിട്ട ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടില്‍ നിന്ന് മോഷ്ടാവിന്റെ വിരലടയാളം കണ്ടുപിടിക്കുകയും തുടർന്ന് നടന്ന പരിശോധനയിലൂടെ മോഷണം നടത്തിയത് തൃശൂര്‍ സ്വദേശി കെ.കെ ഫക്രുദ്ദീന്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.

ഈ വിവരം കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ ആണ് പങ്ക് വെച്ചിരിക്കുന്നത്. ഒരു സിനിമാ കഥപോലെ വളരെ രസകരമായാണ് ആ കുറിപ്പ്. “ഓർമയില്ലേ അടുക്കള അച്ചു എന്ന ജഗതിയുടെ കള്ളൻ കഥാപാത്രത്തെ…

വീടുകളിൽ മോഷ്ടിക്കാൻ കയറുമ്പോൾ അവിടെ ആഹാരം പാചകം ചെയ്തു കഴിക്കുന്ന പ്രത്യേക ശൈലി പുലർത്തുന്ന മോഷ്ടാവാണ് “ചെപ്പടിവിദ്യ” എന്ന സിനിമയിലെ കള്ളൻ അച്ചു.”- എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

എന്തായാലും പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടർന്നു ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം താഴെ ലിങ്കിൽ വായിക്കാം.

മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചു..മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളത്തിലൂടെ കുടുങ്ങിയത് വൻ മോഷ്ടാവ്.ഓർമയില്ലേ…

Posted by Kerala Police on Wednesday, November 6, 2019