അലനും താഹയ്ക്കും ജാമ്യമില്ല: യുഎപിഎ ഉള്ളതിനാൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി

single-img
6 November 2019

കോഴിക്കോട്: പന്തീരാങ്കാവിൽ പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത രണ്ട്  സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.  ജാമ്യഹര്‍ജികള്‍ കോഴിക്കോട് ജില്ലാ കോടതിയാണ് തള്ളിയത്.

കുറ്റസമ്മതം നടത്തിയെന്ന എഫ്ഐആറും മറ്റ് തെളിവുകളും ജാമ്യാപേക്ഷ നിരസിക്കുന്നതിൽ നിര്‍ണായകമായി.

അതേസമയം അഭിഭാഷകര്‍ക്ക് പ്രതികളെ കാണാന്‍ കോടതി അനുമതി നൽകിയിട്ടുണ്ട്. ഇരുവരും കുട്ടികളാണെന്നും ഇവർക്ക് ഒന്നും അറിയില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

പ്രോസിക്യൂഷൻ കൂടുതൽ തെളിവുകൾ ഇന്നലെ ഹാജരാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇനി 14 ദിവസമാണ് റിമാൻഡ് കലാവധി. പൊലീസ് ഇന്ന് ഇരുവരെയും കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ സമർപ്പിച്ചേക്കും.