ഇന്തോനേഷ്യയില്‍ മാധ്യമപ്രവര്‍ത്തകരെ കുത്തിക്കൊലപ്പെടുത്തി

single-img
5 November 2019

ജകാര്‍ത്ത: ഇന്തോനേഷ്യയില്‍ രണ്ടു മാധ്യമപ്രവര്‍ത്തകരെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുത്തേറ്റുമരിച്ചു. സുമാത്രയില്‍ പാം ഓയില്‍ കമ്പനിയും നാട്ടുകാരും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ മധ്യസ്ഥരായെത്തിയവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പ്രാദേശിക വെബ്‌സൈറ്റിനു കീഴില്‍ ജോലിനോക്കിയിരുന്നവരാണ് ഇരുവരും. ഇവര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഫ്രീലാന്‍സ് രംഗത്ത് ജോലി നോക്കുകയായിരുന്നു. പാം തോട്ടത്തിലെ കുഴിയില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആറുപേരെ ചോദ്യം ചെയ്തിട്ടുണ്ട്.