മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സോണിയ ഗാന്ധി

single-img
5 November 2019

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ മാറ്റി നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേനയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ് നിലപാട്. ശിവസേനയ്ക്ക് ഒരു തരത്തിലുള്ള പിന്തുണയും നല്‍കില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ശിവസേനയെ പിന്തുണയിക്കില്ലെന്ന സോണിയ ഗാന്ധിയുടെ പ്രഖ്യാപനം.

കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിയുടെ നേതാവ് ശരദ്പവാര്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് സോണിയയുടെ നിലപാട് പ്രഖ്യാപനം വന്നത്. തെരഞ്ഞെടുപ്പു ഫലം വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി പദത്തിനെ ചൊല്ലിയുള്ള ബിജെപി ശിവസേന തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം നീണ്ടു പോകാന്‍ കാരണം.