ശാസ്ത്രബോധം അന്ധവിശ്വാസം ഇല്ലാതാക്കും; സർക്കാരിന്റെ ലക്‌ഷ്യം ശാസ്ത്രബോധം വളര്‍ത്തുക എന്നതാണ്: പ്രധാനമന്ത്രി

single-img
5 November 2019

ശാസ്ത്രബോധം എന്നത് സമൂഹത്തിലെ അന്ധവിശ്വാസം ഇല്ലാതെയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശാസ്ത്ര നേട്ടങ്ങൾ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി ഉപയോഗിക്കണം. നമ്മുടെ യുവ തലമുറക്ക് ശാസ്ത്രബോധം വളർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാമത് നടക്കുന്ന ഇന്ത്യൻ അന്താരാഷ്ട്ര ശാസ്ത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ആകെ 28 വിഭാഗങ്ങളിലായി നടക്കുന്ന മേള വെള്ളിയാഴ്ച്ച സമീപിക്കും. ശാസ്ത്രത്തിൽ നിന്നും കർഷകർക്ക് കൃഷിയിൽ ഉപയോഗപ്രദമായ രീതിയിൽ കണ്ടുപിടുത്തങ്ങൾ വരണം. മാത്രമല്ല, എല്ലാ വിഭാഗത്തിലുള്ള ആളുകൾക്ക് ശാസ്ത്രം നേട്ടങ്ങളുടെ ഗുണം കിട്ടണം. നിലവിൽ നമ്മൾ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്ന ഗവേഷണങ്ങൾ വരണം.

ശാസ്ത്രത്തെ സംബന്ധിച്ച് പരാജയം എന്നില്ല, നിരന്തരമായ പരീക്ഷണ നീരീക്ഷണങ്ങൾ വഴി ശരിയായത് കണ്ടെത്തുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങിലൂടെയാണ് അന്താരാഷ്ട്ര ശാസ്ത്രമേള ഉദ്ഘാടനം ചെയ്തത്.

മേളയിൽ 12000 പ്രതിനിധികളാണ്പങ്കെടുക്കുന്നത്. ശാസ്ത്ര പ്രദർശനം, സെമിനാറുകൾ, ചർച്ചകൾ, അവതരണങ്ങൾ തുടങ്ങിയവ മേളയുടെ ഭാഗമായി നടക്കും.നാല് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ സന്ദർശകരായി മാത്രം ആറ് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്.