ആർടിഒയ്ക്ക് എതിരെ അനാവശ്യ പരാതി; ബസുടമകൾക്ക് ഹൈക്കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

single-img
5 November 2019

ആർടിഒയ്ക്ക്ക്ക് എതിരെ അനാവശ്യ പരാതി നൽകി കോടതിയുടെ സമയം കളഞ്ഞതിന് ഹൈക്കോടതി ബസുടമകൾക്ക് എതിരെ അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. പരാതിയിൽ പറയുന്ന പ്രകാരം ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയ ശേഷമാണ് എറണാകുളം ബസ് ട്രാൻസ്‌പോർട് അസോസിയേഷന് അഞ്ച് ലക്ഷം രൂപ കോടതി പിഴ ചുമത്തിയത്.

മുൻ ആർടിഒയായ ജോജി പി ജോസിനെതിരെയായിരുന്നു ബസ് ഉടമകളുടെ ഹർജി. ഉത്തരവ് പ്രകാരം ബസുടമകൾ പിഴയായി ഒടുക്കുന്നതിൽ മൂന്ന് ലക്ഷം രൂപ ജോജി പി ജോസിനും രണ്ടു ലക്ഷം രൂപ കെൽസ യ്ക്കും നൽകണം. ഇതിന് പുറമെ അസോസിയേഷൻ സെക്രട്ടറി നവാസിൽ നിന്നും തുക ഈടാക്കാനും കോടതി നിർദ്ദേശം നൽകി.

ആർ ടിഓ ജോജി പി ജോസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ പരാതിയിന്മേൽ നടന്ന വിജിലൻസ് അന്വേഷണത്തിൽ ആരോപണം തെറ്റാണെന്നു കണ്ടെത്തിത്തുകയായിരുന്നു.