നാടന്‍ പശുവിന്റെ പാലില്‍ സ്വര്‍ണം, വിദേശപശുവല്ല നാടന്‍ പശുവാണ് മാതാവ്, വീണ്ടും ട്രോളര്‍മാരെ ഉണര്‍ത്തി ബിജെപി നേതാവ്

single-img
5 November 2019

പശുക്കളെക്കുറിച്ച് വിചിത്ര വാദവുമായി ബിജെപി നേതാവ്. പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷാണ് നാട്ടിലെ ട്രോളന്മാര്‍ക്ക് പണയൊരുക്കി രംഗത്തുവന്നത്. നാ​ട​ന്‍ പ​ശു മാ​ത്ര​മാ​ണു മാ​താ​വെ​ന്നും വി​ദേ​ശ പ​ശു മാ​താ​വ​ല്ലെ​ന്നും ബി​ജെ​പി നേ​താ​വ് പ​റ​യു​ന്നു.

”നാ​ട​ന്‍ പ​ശു​ക്ക​ളു​ടെ പാ​ലി​ല്‍ സ്വ​ര്‍​ണ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണു പ​ശു​വി​ന്‍ പാ​ലി​നു സ്വ​ര്‍​ണ നി​റ​മു​ള്ള​ത്. നാ​ട​ന്‍ പ​ശു മാ​ത്ര​മാ​ണു ന​മ്മു​ടെ മാ​താ​വ്. വി​ദേ​ശി പ​ശു​വി​നെ മാ​താ​വാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ല. പ​ശു​വി​ന്‍റെ പാ​ല്‍ കു​ടി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് നാം ​ജീ​വ​നോ​ടെ ഇ​രി​ക്കു​ന്ന​ത്. അ​വ​യെ കൊ​ല്ലു​ന്ന​ത് മ​ഹാ​പ​രാ​ധ​മാ​ണ്. വി​ദേ​ശി​ക​ളെ ഭാ​ര്യ​യാ​ക്കി​യ​വ​ര്‍ പ​ല​രു​ണ്ട്. അ​വ​രൊ​ക്കെ കു​ഴ​പ്പ​ത്തി​ല്‍ ചാ​ടി​യി​ട്ടേ​യു​ള്ളു”​വെ​ന്നും ദിലീപ് ഘോഷ് പറഞ്ഞു

ബീഫിനെക്കുറിച്ചും ദിലീപ് ഘോഷ് പരാമര്‍ശിച്ചു. ”വിദേശത്തുനിന്നും നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം കോരി കളയുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് റോഡുവക്കില്‍ ഇരുന്നു ബീഫ് കഴിക്കുന്നത്. അവര്‍ പട്ടിയിറച്ചി കൂടി കഴിക്കണം”- ദിലീപ് ഘോഷ് പറഞ്ഞു. നിരവധിപ്പേരാണ് പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്‌