ധമാക്കയിലെ റീമിക്സ്‌ ഗാനം നാളെ പുറത്തിറങ്ങുന്നു

single-img
5 November 2019

ഗോപി സുന്ദർ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ‘ധമാക്ക’യിലെ രണ്ടാം ഗാനം നാളെ വൈകിട്ട്‌ മില്ലേനിയം ഓഡിയോസ്‌ റിലീസ്‌ ചെയ്യുകയാണ്‌. അൽജീരിയൻ ആർട്ടിസ്റ്റ്‌ ഖലീദ്‌ 1992- ൽ എഴുതി പെർഫോം ചെയ്ത പ്രശസ്തഗാനമായ ‘ദീദീ ദീദി’യാണ്‌ മലയാളത്തിൽ റീമിക്സ്‌ ചെയ്ത്‌ ‘ധമാക്ക’യിൽ അവതരിപ്പിക്കുന്നത്‌.

പലഭാഷകളിലായി റീമിക്സ്‌ ചെയ്തിട്ടുള്ള ഈ പ്രശസ്ത ഗാനം സുരേഷ്‌ ഗോപിയുടെ സൂപ്പർ ഹിറ്റ്‌ ആക്ഷൻ ചിത്രമായ ‘ഹൈവേ’യിൽ അതേപടി ഉൾപ്പെടുത്തിയിട്ടുണ്ട്‌.

അരുൺ കുമാർ, നിക്കി ഗിൽറാണി എന്നിവർ നായികാനായകന്മാരായി, യുവാക്കൾക്കുവേണ്ടിയുള്ള ഒരു കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ധമാക്ക നവംബർ 28ന്‌ കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ്‌ ചെയ്യപ്പെടും.