ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണം; വയനാട് പ്രസ് ക്ലബില്‍ സിപിഐ മാവോയിസ്റ്റിന്റെ പേരില്‍ കത്ത്

single-img
5 November 2019

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊലപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഭരണകൂടഭീകരതക്കെതിരെ തെരുവിലിറങ്ങാൻ ആഹ്വാനവുമായി മാവോയിസ്റ്റുകളുടെ കത്ത്. സിപിഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലുള്ള കുറിപ്പ് വയനാട് പ്രസ് ക്ലബ്ബിലാണ് വന്നത്. ജില്ലയിലെ മേപ്പാടിയില്‍ നിന്ന് പോസ്റ്റ് ചെയ്ത കത്ത് ചൊവ്വാഴ്ച രാവിലെയാണ് പ്രസ് ക്ലബ്ബില്‍ ലഭിച്ചത്.

ജനകീയ മാവോയിസ്റ്റ് വിപ്ലവകാരികളെ വളരെനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂട നടപടിയെ അപലപിക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണമെന്നും ഇപ്പോഴത്തെ നടപടിയിലൂടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടുന്ന കപട കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളായ നരേന്ദ്രമോദി അടക്കമുള്ളവരുടെ പാദസേവകരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു.