യുഎ പിഎ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവം; പൊലീസ് നടപടി കാട്ടാളത്തരമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

single-img
5 November 2019

കോഴിക്കോട് മാവോയിസ്റ്റ് പ്രവര്‍ത്തകരെന്നാരോപിച്ച് വിദ്യാര്‍ഥികളെ യുപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയില്‍ പൊലീസിനെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പൊലീസ് നടപടി കാട്ടാളത്തരമെന്ന് പന്ന്യന്‍ പറഞ്ഞു. അറസ്റ്റിലായ വിദ്യാര്‍ഥികളുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.

പൊലീസിന്റേതു കള്ളക്കളിയാണെന്നും അതിനെ ന്യായീകരിക്കാന്‍ കൂടുതല്‍ കള്ളങ്ങള്‍ മെനയുകയാണെന്നും പന്ന്യന്‍ പറഞ്ഞു. മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ചെ​റു​പ്പ​ക്കാ​ര്‍​ക്കു യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ര​ണ്ടു​പേ​രും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ്. എ​ന്തി​ന്‍റെ പേ​രി​ലാ​ണ് യു​എ​പി​എ ചു​മ​ത്തി​യ​ത് എ​ന്ന​റി​യി​ല്ല. ആ​ലോ​ചി​ച്ചു​റ​പ്പി​ച്ച കാ​ര്യം പോ​ലീ​സ് ബോ​ധ​പൂ​ര്‍​വം ന​ട​പ്പി​ലാ​ക്കി​യ​താ​യാ​ണു തോ​ന്നി​യ​തെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.