ഏഴായിരം കോടിയുടെ ബാങ്ക് തട്ടിപ്പ്; കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ 169 കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്

single-img
5 November 2019

ഏഴായിരം കോടിരൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ രാജ്യത്തെ 169 കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തി. ഒന്നലധികം ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടന്നത്.

എസ്ബിഐ, പിഎൻബി, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, അലഹബാദ് ബാങ്ക്, കാനറ ബാങ്ക്, ദേന ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ് നടന്നത്.

പൊതുമേഖലയിലെ ബാങ്കുകളിൽ ഉൾപ്പെടെ 35 തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്. ഡൽഹി, ഗുഡ്‌ഗാവ്, ലുധിയാന, ഡെറാഡൂൺ, നോയ്‌ഡ, ബാരാമതി, മുംബൈ, താനെ, സിൽവസ്സ, കല്യാൺ, അമൃത്സർ, ഫരീദാബാദ്, ബെംഗളുരു, തിരുപ്പൂർ, ചെന്നൈ, മധുരൈ, കൊല്ലം, കൊച്ചി, ഭാവ്‌നഗർ, സൂറത്ത്, അഹമ്മദാബാദ്, കാൻപൂർ, ഗാസിയാബാദ്, ഭോപ്പാൽ, വാരണാസി, ചാന്ദുലി, ഭട്ടിൻഡ, ഗുരുദാസ്‌പൂർ, മൊറെന, കൊൽക്കത്ത, പാറ്റന, കൃഷ്ണ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സിബിഐ റെയ്‌ഡ് നടത്തിയത്. പരിശോധനകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സിബിഐ പുറത്തുവിട്ടിട്ടില്ല.