ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും

single-img
5 November 2019

ഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നടന്‍ അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മേളയില്‍ ദക്ഷിണേന്ത്യന്‍ നടന്‍ രജനീകാന്തിന് ഐക്കണ്‍ ഏഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം നല്‍കും. ഈ മാസം 20 മുതല്‍ 28 വരെയാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുക.

Donate to evartha to support Independent journalism

176 രാജ്യങ്ങളില്‍ നിന്നുള്ള 190ല്‍ അധികം സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. റിലീസ് ചെയ്ത് 50 വര്‍ഷം പിന്നിടുന്ന 11 സിനിമകളും 50 വനിതാ സംവിധായകരുടെ 50 സിനിമകളും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് നടി ഇസബെല്ല ഹുപെര്‍ട്ടിനെ സമഗ്രസംഭാവനകള്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും.