താഹയെ മുദ്രാവാക്യം വിളിപ്പിച്ചത് പൊലീസ് നിര്‍ബന്ധിച്ച്; വെളിപ്പെടുത്തലുമായി താഹയുടെ സഹോദരന്‍

single-img
4 November 2019

കോഴിക്കോട് മാവോയിസ്റ്റ് പ്രവര്‍ത്തകരെന്നാരോപിച്ച് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അറസ്റ്റിലായ താഹ ഫൈസലിന്റെ സഹോദരനാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പൊലീസ് തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് മുദ്രാവാക്യം വിളിപ്പിക്കു കയായിരുന്നുവെന്ന് താഹ പറഞ്ഞു.

വീട്ടില്‍ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോള്‍ താഹ നടത്തിയ വെളിപ്പെടുത്തല്‍ സഹോദരന്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. കഞ്ചാവുകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് തന്നെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതെന്ന് താഹ പറയുന്ന ഓഡിയോയാണ് സഹോദരന്‍ പുറത്തു വിട്ടത്. വീട്ടില് തെളിവെടുപ്പു നടക്കുമ്പോള്‍ താഹ സംസാരിച്ചത് സഹോദരന്‍ രഹസ്യമായി പകര്‍ത്തുകയായിരുന്നു.

വീട്ടിലെ പരിശോധനയ്ക്കിടെ താഹ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു. വീട്ടില്‍ നിന്ന് പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.