യുഎപിഎ അറസ്റ്റില്‍ യുവാക്കളുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

single-img
4 November 2019

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ കേസില്‍ യുവാക്കളുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. ഇരുവിഭാഗവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. കേസില്‍ തീരുമാനമെടുക്കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടു.

ലഘുലേഖ കണ്ടതു മാത്രം വെച്ച് കേസെടുക്കനാകില്ലെന്നും, യുഎപിഎ കോടതിയില്‍ നിന്നു തന്നെ നീക്കണമെന്നും യുവാക്കളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.കേസില്‍ യുഎപിഎ ചുമത്താന്‍ സാഹചര്യമുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.