ടയര്‍ക്കട ഉദ്ഘാടനം ചെയ്തുകൊണ്ട് വിവാദങ്ങൾക്ക് മന്ത്രി എംഎം മണിയുടെ വിത്യസ്ത മറുപടി

single-img
4 November 2019

മന്ത്രിവാഹനത്തിന്റെ 34 ടയറുകള്‍ കുറഞ്ഞ കാലയളവിൽ മാറ്റിയെന്ന പേരില്‍ വിവാദത്തിലായ മന്ത്രി എംഎ മണി ടയര്‍ കട ഉദ്ഘാടനം ചെയ്തുകൊണ്ട് വിമർശകർക്ക് മറുപടിനൽകി. വാഹനങ്ങളിൽ യാത്രചെയ്യുന്നവർക്ക് സഹായകരമായി ടയര്‍ കടകള്‍ സംസ്ഥാനത്തുടനീളം പൊട്ടി മുളയ്ക്കട്ടെയെന്നാണ് തന്നെ കളിയാക്കിയവർക്ക് മറുപടിയായി മന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞത്.

താൻ വാഹനനത്തിന്റെ ടയറുകൾ മാറ്റി എന്നത് ചിലര്‍ ബോധപൂര്‍വ്വം വിവാദമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയിലെ കല്ലാറിലുള്ള ടയര്‍ കടയാണ് എംഎം മണി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ശേഷം മന്ത്രി വാഹനം തന്നെ ആദ്യ അലൈമെന്‍റ് പരിശോധന നടത്തണമെന്ന സ്ഥാപന ഉടമയുടെ ആവശ്യത്തിനും അനുവാദം നൽകി.

ടയർമാറ്റ വിവാദത്തിലായ ഏഴാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തന്നെയായിരുന്നു മന്ത്രി ഉദ്ഘാടനം ചെയ്ത കടയിലെ ആദ്യ കസ്റ്റമര്‍. പരിശോധനയിൽ കാറിനു ചെറിയ കുഴപ്പങ്ങളുണ്ടെന്നും അത് പരിഹരിച്ചെന്നും വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മന്ത്രിയെ അറിയിക്കുകയും ചെയ്തു. സംസ്ഥാനത്തെ മറ്റുള്ള മന്ത്രിമാര്‍ സഞ്ചരിക്കുന്നതിനേക്കാള്‍ കൂടു​‍തല്‍ ദൂരം തന്‍റെ വാഹനമോടുന്നുണ്ട്.

ആ സാഹചര്യത്തിൽ ടയറിന്‍റെ തേയ്മാനും സ്വാഭാവികമാണെന്നാണ് മന്ത്രി പറയുന്നത്. രണ്ടു മാസങ്ങൾക്ക് മുന്‍പ് തിരുവനന്തപുരത്ത് വച്ച് വണ്ടിയുടെ ടയര്‍ നട്ടുകള്‍ ഒടിഞ്ഞ് തൂങ്ങിയെന്നും രണ്ട് തവണയും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് തലനാരിഴയ്ക്കാണെന്നും മന്ത്രി പറഞ്ഞു.