വിവാഹമോചനം നേടി; പിന്നാലെ പന്ത്രണ്ടിൽ താഴെ പ്രായമുള്ള മൂന്ന് മക്കളെ വെടിവച്ച് കൊന്ന് യുവതി ആത്മഹത്യ ചെയ്തു

single-img
4 November 2019

ഭർത്താവിൽ നിന്നും വിവാഹമോചനം നേടി, തൊട്ടുപിന്നാലെ പിന്നാലെ പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള മൂന്ന് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. യുഎസിലെ ടെക്സാസിലാണ് സംഭവം. വളരെ കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് മാത്രമാണ് യുവതി വിവാഹമോചനം നേടിയത്.

ചൊവ്വാഴ്ചയാണ് 39 വയസുള്ള ആഷ്ലി ഓസിനെ മക്കളായ പാരിഷ്, എലനോര്‍, ലിങ്കണ്‍ എന്നിവര്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎസിലെ ടെക്സാസിന് സമീപം ഡീയര്‍ പാര്‍ക്ക് എന്ന സ്ഥലത്തെ വീടിനുള്ളില്‍ പലയിടത്തായി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെടിയേറ്റ നിലയിലായിരുന്നു എല്ലാ മൃതദേഹങ്ങളും കിടന്നിരുന്നത്. വിവാഹമോചനം നേടാനുള്ള തീരുമാനത്തിൽ ആഷ്ലി ഏറെ അസ്വസ്ഥയായിരുന്നുവെന്ന് അവരുടെ മുന്‍ ഭര്‍ത്താവ് മര്‍വ്വിന്‍ പറയുന്നു.ഭാര്യ ആഷ്ലിയുമായി തനിക്ക് സാധാരണ മറ്റ് ദമ്പതികള്‍ തമ്മിലുണ്ടാവുന്നത് പോലെയുള്ള പ്രശ്നങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ആഷ്ലി തന്നെയാണ് വിവാഹമോചനമാവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത്. 2017ലായിരുന്നു അവർ ഇത്തിനായി കോടതിയെ സമീപിച്ചത്. പക്ഷെ വിവാഹമോചനത്തിന് ശേഷം മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോകാന്‍ ആഷ്ലിക്ക് സമ്മതമല്ലായിരുന്നു.