വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; നാലു പേര്‍ അറസ്റ്റില്‍

single-img
4 November 2019

കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി സംഘം ചേര്‍ന്ന് പീഡിപ്പിച്ചു. പരാതിയെ തുടര്‍ന്ന് നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുതുറ സ്വദേശി സോജന്‍, മര്യനാട് സ്വദേശികളായ അഭിലാഷ്, ടോമി, നിരഞ്ജന്‍ എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് വരുന്ന വഴിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയത്. പിറ്റേന്നു രാവിലെ തുമ്പ ഭാഗത്ത് കുട്ടിയെ ഇറക്കി വിടുകയായിരുന്നു. കോവളം വര്‍ക്കല ബീച്ചുകളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ഥിനി പൊലീസിന് മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് നാലംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ ലഹരി മരുന്നിനടിമകളാണെന്ന് അന്വേഷണം നടത്തുന്ന ആറ്റിങ്ങല്‍ ഡിവൈ എസ് പി കെ എ വിദ്യാധരന്‍ പറഞ്ഞു.