പാടാനായി കഴമ്പുള്ള ഗാനങ്ങള്‍ ലഭിക്കുക എന്നത് ഭാഗ്യമാണ്; എത്ര ശ്രമിച്ചാലും വിധിച്ചിട്ടില്ലെങ്കില്‍ അത് ലഭിക്കില്ല: ജ്യോത്സ്‌ന

single-img
4 November 2019

ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗായിക ജ്യോത്സ്‌നയുടെ പാട്ടുകള്‍ മലയാളികള്‍ കേട്ടുതുടങ്ങി. സമീപ കാലത്ത് ജ്യോത്സ്‌ന പുറത്തിറക്കിയ പറന്നേ..എന്ന മ്യൂസിക് ആല്‍ബം വളരെ ശ്രദ്ധിക്കപ്പെട്ടു. ഓരോരുത്തരും അവരവരുടെ ഉള്ളിലുള്ള കഴിവുകള്‍ സ്വയം തിരിച്ചറിയുക എന്ന ആശയത്തിലാണ് ഗാനം ഒരുക്കിയതെന്ന് ജ്യോത്സ്‌ന പറയുന്നു.

തന്റെ ഇതുവരെയുള്ള സംഗീത ജീവിതത്തില്‍ ജ്യോത്സ്‌നയ്ക്ക് അധികമൊന്നും പാട്ടുകള്‍ ലഭിച്ചിരുന്നില്ല. ഇതിനെ പറ്റി, ഗായകര്‍ പാടാന്‍ സ്റ്റുഡിയോയില്‍ എത്തുമ്പോഴേ ഏത് ഗാനമാണെന്ന് അറിയുകയുള്ളൂവെന്ന് ജ്യോത്സ്‌ന പറയുന്നു.

പാടുന്ന ഗായകര്‍ക്ക് പാട്ട് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. അതിനാല്‍ നല്ല കഴമ്പുള്ള ഗാനങ്ങള്‍ ലഭിക്കുക എന്നത് ഭാഗ്യമാണ്. എന്നാല്‍ എത്ര ശ്രമിച്ചാലും നമുക്ക് വിധിച്ചിട്ടില്ലെങ്കില്‍ അതു ലഭിക്കില്ല. ഭാഗ്യമുണ്ടെങ്കില്‍ നല്ല പാട്ടുകള്‍ ലഭിക്കുമെന്നും ജ്യോത്സ്‌ന പറയുന്നു.

അടുത്തിടെ ലൂസിഫര്‍ എന്ന ഗാനത്തിലൂടെയാണ് വീണ്ടും പിന്നണിഗാനരംഗത്തേക്ക് ജ്യോത്സ്‌ന ശക്തമായി തിരിച്ചുവന്നത്. 2016 കാലഘട്ടത്തില്‍ ഇനി വരുമോ എന്ന പേരില്‍ ജ്യോത്സ്‌ന സ്വന്തമായി ഒരു ഗാനം ചെയ്തിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ജ്യോത്സ്‌ന പാട്ടുകള്‍ പാടിയിട്ടുണ്ട്.