ലോക റഗ്ബി മത്സരത്തില്‍ ഇംഗ്ലണ്ടിന് പരാജയം; പന്തയം തോറ്റ ആരാധകൻ നഗ്നനായി ഓടിയത് 1.5 കിമി

single-img
4 November 2019

ജപ്പാനിൽ നടക്കുന്ന ലോകകപ്പ് റഗ്ബി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇംഗ്ലണ്ട് പരാജയപ്പെട്ടപ്പോൾ ഇംഗ്ലണ്ടിന്‍റെ വിജയം പ്രവചിച്ച ആരാധകന് നഗ്നനായി ഓടേണ്ടിവന്നത് ഒന്നര കിലോമീറ്റർ . ഇന്ന് നടന്ന മത്സരത്തിൽ 12-32 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക വിജയം നേടി.

ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് തോറ്റാല്‍ പൊതു സ്ഥലത്ത് നഗ്നനായി ഓടാമെന്നായിരുന്നു പന്തയം. ഫൈനലിൽ ഇംഗ്ലണ്ടിന് കിരീടം നഷ്ടമായതോടെ വാതുവെപ്പില്‍ പരാജയപ്പെട്ട ആരാധകന്‍ വാക്കുപാലികാനായി ഓടുകയായിരുന്നു. ഇതിന്റെ ഭാഗമായി കേപ് ടൗണിലെ ബീച്ചിലൂടെ ആരാധകൻ ഒന്നര കിലോമീറ്റര്‍ നഗ്നനായി ഓടി.

ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീം കോച്ചിങ് പാനലിലുണ്ടായിരുന്ന പാഡ് ഉപ്ടണാണ് സംഭവത്തെ കുറിച്ചുള്ള ചെറു കുറിപ്പോടെ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന് മുൻപ് 2003ല്‍ റഗ്ബി ലോക ജേതാക്കളായ ഇംഗ്ലണ്ട് നാല് തവണ ഫൈനലില്‍ എത്തിയിരുന്നു.