മാസ്‌കുകളും എയര്‍ പ്യൂരിഫയറും ഉള്ള ഞങ്ങള്‍ ഭാഗ്യവാന്മാർ; വീടു പോലുമില്ലാത്തവര്‍ക്കായി പ്രാര്‍ഥിക്കുക: ഡൽഹിയിലെ വായു മലിനീകരണത്തില്‍ പ്രിയങ്ക ചോപ്ര

single-img
4 November 2019

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ അതി രൂക്ഷമായ വായു മലിനീകരണത്തില്‍ വലയുകയാണ് ബോളിവുഡ് താരങ്ങളും. ഈ ഗണത്തിൽ നടി പ്രിയങ്ക ചോപ്രയാണ് ഏറ്റവും ഒടുവില്‍ ആശങ്ക പങ്കുവെച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. എയര്‍ പ്യൂരിഫയറുള്ള മാസ്‌ക് ധരിച്ചു കൊണ്ടുള്ള തന്റെ ചിത്രം സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചു കൊണ്ടാണ് താരം തന്റെ ആശങ്ക അറിയിച്ചത്.

‘ഇപ്പോൾ ഞാൻ ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണ ദിവസങ്ങളിലാണ്. ഇവിടെ എന്നാൽ ചിത്രീകരണം ബുദ്ധിമുട്ടാണ്. ഇപ്പോഴുള്ള സാഹചര്യത്തില്‍ ഇവിടെ കഴിയുന്നതിനെ പറ്റി എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. മാസ്‌കുകളും എയര്‍ പ്യൂരിഫയറും ഉള്ളതിനാൽ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. എന്നാൽ വീടു പോലുമില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക. എല്ലാവരും സുരക്ഷിതരായിരിക്കുക. ‘ പ്രിയങ്ക എഴുതി.