പാലാരിവട്ടം മേല്‍പ്പാലം അഴിമതി;ടി ഒ സൂരജടക്കം മൂന്നുപേര്‍ക്ക് ജാമ്യം

single-img
4 November 2019


പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി ഒ സൂരജ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം. ടി ഒ സൂരജ്, ടി വി തങ്കച്ചന്‍, സുമിത് ഗോയല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റീസ് സുനില്‍ തോമസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസിലെ മറ്റൊരു പ്രതിയായ ബെന്നി പോളിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അഴിമതിക്കേസില്‍ ഓഗസ്റ്റ് മുപ്പതിനാണ് ഇവരെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്ത്. ഇപ്പോള്‍ 67 ദിവസം ജയിലില്‍ കഴിഞ്ഞതിനുശേഷമാണ് മൂവര്‍ക്കും ജാമ്യം ലഭിച്ചത്.