വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്കായി സഹായമെത്തിക്കാന്‍ പുതിയ ഡ്രോണ്‍ വികസിപ്പിച്ച് മൂന്നു യുവാക്കള്‍

single-img
4 November 2019

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ പുതിയ ഡ്രോണുകള്‍. വെള്ളത്തിനു നടുവില്‍ അകപ്പെട്ടു പോകുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും, മരുന്നും, ലൈഫ് ജാക്കറ്റുമെല്ലാം എത്തിക്കാന്‍ പുതിയ ഡ്രോണിന് കഴിയും. കേരളത്തിലെ മൂന്നു യുവാക്കളാണ് പുതിയ ഡ്രോണ്‍ തയ്യാറാക്കിയത്.

കോന്നി സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനീയര്‍ അനി സാം വര്‍ഗീസ്, പ്രക്കാനം സ്വദേശിയും കമ്പ്യൂട്ടര്‍ എന്‍ജിനീയറുമായ നിബിന്‍ പീറ്റര്‍,അഞ്ചല്‍ സ്വദേശിയും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറുമായ ജോജി ജോണ്‍ വര്‍ഗീസ് എന്നിവരാണ് ഡ്രോണ്‍ നിര്‍മ്മിച്ചത്.

പുതുതായി എന്തെഹ്കിലും ചെയ്യണമെന്നാഗ്രഹിച്ച മൂന്നു ചെറുപ്പക്കാരുടെയും ചിന്തകളെ വഴി തിരിച്ചു വിട്ടത് കേരളത്തിലെ മഹാപ്രളയമാണ്. അങ്ങനെ ക്യാമറ ഡ്രോണ്‍ നിര്‍മ്മിക്കാനുള്ള നീക്കം പ്രളയരക്ഷയിക്കായി ഡ്രോണിനെ മാറ്റിയെടുക്കുന്നതി ലെത്തി. 2018 ലാണ് വിവിധോദ്യേശ ഡ്രോണ്‍ നിര്‍മ്മിച്ചത്.

കഴിഞ്ഞ ഓഗസ്റ്റില്‍ കൊച്ചിയില്‍ നടന്ന കൊക്കൂണ്‍ പ്രദര്‍ശനത്തില്‍ മാതൃക അവതരിപ്പിച്ചു. പദ്ധതി ഏറ്റെടുത്ത
കേരള പൊലീസ് ഗുജറാത്തില്‍ നടക്കുന്ന ദേശീയ പൊലീസ് സാങ്കേതിക വിദ്യാ പ്രദര്‍ശനത്തില്‍ സംസ്ഥാനത്തുനിന്നുള്ള മാതൃകയായി ഇത് അവതരിപ്പിക്കുകയും ചെയ്തു.