ലോക ബാങ്കുവിളി മത്സരത്തില്‍ ഏഴാം സ്ഥാനം നേടി ചുള്ളിമാനൂര്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍

single-img
4 November 2019

ലോക ബാങ്കുവിളി മത്സരത്തില്‍ ചുള്ളിമാനൂര്‍ സ്വദേശിക്ക് ഏഴാം സ്ഥാനം. സൗദി അറേബ്യ ഗവണ്‍മെന്റ് മദീനയില്‍ നടന്ന മത്സരത്തിലാണ് തിരുവനന്തപുരം ചുള്ളിമാനൂര്‍ സ്വദേശിയായ മുഹമ്മദ് മുഹ്‌സിന്‍ ഏഴാം സ്ഥാനത്തെത്തിയത്.

106 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഭാരതത്തെ പ്രതിനിധീകരിച്ചു അഞ്ചു പേരാണ് പങ്കെടുത്തത്.
സംഘത്തിലെ ഏകമലയാളി ആയിരുന്നു മുഹ്‌സിന്‍. എട്ടു റൗണ്ടുകളിൽ ആയി നടന്ന മത്സരത്തിൽ മുഹ്സിൻ മാത്രം ഫൈനലിലെത്തി.

ചുള്ളിമാനൂർ കെ എം എം മനസ്സിൽ സൈനുദ്ദീൻ ഫെമിന ദമ്പതികളുടെ ഏക മകനായ മുഹ്‌സിന്‍ പെരിങ്ങമല ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്