കള്ളന്‍ ധരിച്ച ടീഷര്‍ട്ടിലെ വാചകം ”ശരിയായ ആളെത്തന്നെ പിടിച്ചു”; വൈറലായി ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പങ്കുവെച്ച ചിത്രം

single-img
4 November 2019

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മുഹമ്മദ് കൈഫ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ഒരു കള്ളനും രണ്ട് പോലീസുകാരും നില്‍ക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഒറ്റ നോട്ടത്തിൽ ഒരു പ്രത്യേകതയും തോന്നില്ല എങ്കിലും ചിത്രത്തിൽ വലിയ ഒരു തമാശയുണ്ട്.. ‘സഹീ പക്‌ഡേ ഹേ’ എന്ന വാചകമാണ് കള്ളന്റെ ടീ ഷര്‍ട്ടിലെഴുതിയിരിക്കുന്നത്.

ഇതിന്റെ അര്‍ത്ഥം ‘ശരിയായ ആളെത്തന്നെ പിടിച്ചു’ എന്നാണ്.ഇങ്ങിനെയും സംഭവിക്കാം എന്ന ക്യാപ്ഷനിലാണ് കൈഫ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇത്തരത്തില്‍ ടീ ഷര്‍ട്ടുകളില്‍ വാചകങ്ങളെഴുതുന്ന ട്രെന്‍ഡ് അടുത്ത കാലത്താണ് വ്യാപകമായത്.

View this post on Instagram

Aisa bhi hota hai 🙂 #sundayfunday

A post shared by Mohammad Kaif (@mohammadkaif87) on

വളരെ പ്രശസ്തമായ സിനിമായ ഡയലോഗുകളും, പ്രശസ്തരുടെ വാക്യങ്ങളുമെല്ലാം എഴുതുന്നതിനൊപ്പം തന്നെ ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യാര്‍ത്ഥം ഇഷ്ടപ്പെട്ട വാചകങ്ങള്‍ ടീ ഷര്‍ട്ടില്‍ പ്രിന്റ് ചെയ്‌തെടുപ്പിക്കാനുംസാധിക്കും.ഇവിടെ സന്ദര്‍ഭത്തിന് അനുയോജ്യമായ ടീ ഷര്‍ട്ടായിപ്പോയി കൈഫ് പങ്കുവച്ച ചിത്രത്തിലെ കള്ളന്റേതും.