കൂടത്തായി: ജോളിയെ ഒരു കേസില്‍ കൂടി പോലീസ് അറസ്റ്റ് ചെയ്തു

single-img
4 November 2019

കോഴിക്കോട് ജില്ലയിലെ കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളിയെ ഒരു കേസില്‍ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചാടിയില്‍ മാത്യുവിനെ കൊലചെയ്ത കേസിലാണ് ഇന്ന് ജോളിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

വരുന്ന ബുധനാഴ്ച ജോളിയെ അന്വേഷണ സംഘം കസ്റ്റഡി യില്‍ വാങ്ങും. റിമാൻഡിലുള്ള മൂന്നാം പ്രതി പ്രജി കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ല കോടതി മറ്റന്നാളേക്ക് മാറ്റി. മുൻപ് ആൽഫൈൻ വധക്കേസിൽ ജോളിയുടെ പോലീസ് കസ്റ്റഡി കാലാവധി കോടതി ഞായറാഴ്ച വരെ നീട്ടിയിരുന്നു.