ധമാക്കയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

single-img
4 November 2019

ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കുശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിൽ പോളി എന്ന കഥാപാത്രമായാണ്‌ മുകേഷ്‌ പ്രത്യക്ഷപ്പെടുന്നത്‌.

ചിത്രം ഒരു കളർ ഫുൾ എന്റർടൈനറായാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഒമർ ലുലുവിന്റെ മുൻ ചിത്രങ്ങൾ പോലെ, യുവ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഫെസ്റ്റിവൽ ചിത്രമായിരിക്കും ഇതെന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്‌.

എം.കെ.നാസർ നിർമ്മിക്കുന്ന ഈ കോമഡി എന്റർടൈനർ നവംബർ 28ന്‌ റിലീസ്‌ ചെയ്യപ്പെടും.