താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു; യുഎപിഎ അറസ്റ്റില്‍ സഭയില്‍ പൊലീസ് ഭാഷ്യം ആവര്‍ത്തിച്ച് മുഖ്യമന്ത്രി

single-img
4 November 2019

തിരുവനന്തപുരം: യുഎപിഎ അറസ്റ്റില്‍ നിയമസഭയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. കേസില്‍ പൊലീസ് ഭാഷ്യം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഒന്നാം തീയതി രാത്രിയാണ് കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.

പൊലീസിന്റെ ചോദ്യത്തിന് യുവാക്കള്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. താഹാ ഫസല്‍ എന്നയാള്‍ ഇതിനിടെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇരുവരുടെയും പക്കല്‍ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും പുസ്തകങ്ങളും പിടികൂടി.

ഇതിനെ തുടര്‍ന്നാണ് ഇരുവരെയും യുഎപിഎ ചുമത്തി കസ്റ്റഡിയില്‍ എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതേസമയം യുഎപിഎ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു. യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ വ്യക്തമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി