കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്താകും; യുഎപിഎ അറസ്റ്റില്‍ വിമര്‍ശനവുമായി ചെന്നിത്തല

single-img
4 November 2019

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചെന്നിത്തല ചോദിച്ചു. ലഘുലേഖ കയ്യില്‍ വയ്ക്കുന്നത് യുഎപിഎ ചുമത്താനുള്ള കുറ്റമല്ലെന്നും ചെന്നിത്തല പറഞ്ഞു.

അട്ടപ്പാടിയില്‍ നടന്ന് വ്യാജ ഏറ്റുമുട്ടലിനെയും ചെന്നിത്തല വിമര്‍ശിച്ചു.മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലാനുള്ള അവകാശം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആരാണ് നല്‍കിയത്? കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.