121 ഇന്ത്യക്കാരുടെ വാട്ട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ന്നു; വിവരം രണ്ടു തവണ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്ന് വാട്ട്‌സാപ്പ്

single-img
3 November 2019

121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വാട്ട്‌സാപ്പ്.ഇക്കാര്യം രണ്ടു തവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതായും വാട്ട്‌സാപ്പ് അറിയിച്ചു. ഇസ്രയേല്‍ സ്‌പൈവെയറാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. മെയ്മാസത്തില്‍ തന്നെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന കാര്യം കേന്ദ്രത്തെ അറിയിച്ചതായി വാട്ട്‌സാപ്പ് വ്യക്തമാക്കി.

ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ചോര്‍ത്തുന്നതായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ(സിഇആര്‍ടി) അറിയിച്ചിരുന്നതായി കമ്പനി വിശദീകരിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായി.

ജൂണ്‍മുതല്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും ചാര
സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്‌സാപ് അറിയിച്ചില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
മെയ്മാസത്തില്‍ സുരക്ഷാപ്രശ്‌നം കണ്ടെത്തിയതും പരിഹരിച്ചതും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചിരുന്നെന്ന് വാര്‍ത്താകുറിപ്പില്‍ കമ്പനി വിശദീകരിച്ചു.