വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍; ഇന്നുമുല്‍ അനിശ്ചിത കാല നിരാഹാരസമരം

single-img
3 November 2019

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് നാട്ടുകാരടക്കം രംഗത്തു വന്നിരിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ സമിതി ഇന്ന് മുതല്‍ അനിശ്ചിത നിരാഹാരം തുടങ്ങും.

കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നാളെ ഏകദിന ഉപവാസം അനുഷ്ഠിക്കും. മുല്ലപ്പള്ളി കഴിഞ്ഞ ദിവസം പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു. കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കും വരെ ബിജെപിയും സമരം തുടരും.

കേസില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ച വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുവന്നത്.