യുഎപിഎ ചുമത്തിയാലുടന്‍ നിലവില്‍ വരില്ല, സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

single-img
3 November 2019

കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ സിപിഎം പ്രവർത്തകരായ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ പോലീസ് നടപടിയോട് ഇടതു മുന്നണിക്കും സർക്കാരിനും യോജിപ്പില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് യുഎപിഎ ചുമത്തിയാലുടന്‍ അത് നിലവില്‍ വരില്ല. കുറ്റം നിലനിൽക്കാൻ സര്‍ക്കാരിന്‍റെയും യുഎപിഎ സമിതിയുടെയും പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതിനോട് യോജിപ്പില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.