രാഷ്ട്രീയത്തില്‍ രാഹുല്‍ഗാന്ധി ഇപ്പോഴും ഇന്റേണ്‍ഷിപ്പില്‍; പ്രത്യേകിച്ച് സംഭാവനകളൊന്നും നല്‍കിയിട്ടില്ല: മുന്‍ വിശ്വസ്തന്‍ പങ്കജ് ശങ്കര്‍

single-img
3 November 2019

മുൻ കോൺഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തെ പരിഹസിച്ച് അദ്ദേഹത്തിന്റെ മുന്‍ വിശ്വസ്തന്‍ പങ്കജ് ശങ്കര്‍ രംഗത്തെത്തി. 2004( 15 വര്‍ഷം മുന്‍പ്) രാഷ്ട്രീയത്തില്‍ ചേര്‍ന്നിട്ടും രാഹുല്‍ഗാന്ധി ഇപ്പോഴും ഇന്റേണ്‍ഷിപ്പാലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, ഇതുവരെ രാഹുല്‍ഗാന്ധി രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് സംഭാവനകളൊന്നും നല്‍കിയിട്ടില്ലെന്നും പങ്കജ് പറഞ്ഞു.

സംഭാവനകൾ നൽകാത്തതിന് പുറമെ പാര്‍ട്ടിയെയും അതിന്റെ യുവജന സംഘടനയേയും അദ്ദേഹം പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു. ‘ എന്താണ് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ സംഭാവന? രാഹുലിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടക്ക നമ്പറിലേക്ക് ചുരുങ്ങി.’ പങ്കജ് ശങ്കര്‍ പറഞ്ഞു.

അതേസമയം താന്‍ ഒരിക്കലും രാഹുല്‍ഗാന്ധിക്ക് എതിരല്ലെന്നും കോണ്‍ഗ്രസില്‍ ഒരിക്കലും നേതൃത്വത്തിന് പഞ്ഞമില്ലെന്നും രാഹുലിനേക്കാള്‍ പ്രാപ്തിയുള്ള നേതാവാണ് പ്രിയങ്കാ ഗാന്ധിയെന്നും പങ്കജ് പ്രതികരിച്ചു.