മോദി സർക്കാർ ‘ചാര’ സർക്കാർ; പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തി എന്ന് കോൺഗ്രസ്‌

single-img
3 November 2019

ചാരസോഫ്റ്റ്‍ വെയർ ഉപയോഗത്തിലൂടെ കോൺഗ്രസ് നേതാവായ പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോർത്തി എന്ന ആരോപണവുമായി കോൺഗ്രസ്‌. പ്രിയങ്ക ഗാന്ധിയുടെ ഫോണിലേക്കും ചോർത്തിയെന്ന വാട്ട്സ്ആപ്പ് മെസേജ് അയച്ചു എന്നാണ് എഐസിസി വക്താവ് രൺദീപ് സുർജേവാല ആരോപിക്കുന്നത്.

ഇപ്പോൾ വിവാദമായിട്ടുള്ള പെഗാസസ് ഫോൺ ചോർത്തി എന്ന വാട്ട്സ്ആപ്പിന്റെ മെസേജ് ആണ് പ്രിയങ്കയ്ക്ക് വന്നത്. മാത്രമല്ല, വിഷയത്തില്‍ സർക്കാർ ഇപ്പോഴും മൗനം തുടരുകയാണെന്നും കോൺഗ്രസ്‌ ആരോപിച്ചു. തന്റെ പാത സമ്മേളനത്തിൽ മോദി സർക്കാർ ‘ചാര’ സർക്കാർ എന്നും സുർജേവാല പറഞ്ഞു.

ഇന്ത്യക്കാരുടെ ഫോൺ ചോർത്തൽ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സർക്കാർ നടപടി എടുത്തില്ല. മുന്നറിയിപ്പിന്റെ കാര്യം മറച്ചുകൊണ്ട് വിഷയത്തിൽ മോദി സർക്കാർ കളവ് പറയുന്നു എന്നും രൺദീപ് സുർജേവാല ആരോപിച്ചു.