പെരിയ കേസിലെ അഭിഭാഷകനെ മാറ്റി: ഇനി മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ മനീന്ദർ സിങ് സർക്കാരിന് വേണ്ടി ഹാജരാകും

single-img
3 November 2019

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ മാറ്റി. സുപ്രീം കോടതി അഭിഭാഷകൻ രഞ്ജിത്ത് കുമാറിനെ മാറ്റി പകരം മുതിർന്ന സുപ്രീം കോടതി അഭിഭാഷകനായ മനീന്ദർ സിങിനെ നിയമിച്ചു.

കേസ് സിബിഐയ്ക്ക് വിട്ടതിന് എതിരെയുള്ള അപ്പീലിലാണ് സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റിയത് . കേസ് സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം .

കേന്ദ്ര അഡീഷനൽ സോളിസിറ്റർ ജനറൽ സ്ഥാനത്തുനിന്നും കഴിഞ്ഞ രാജിവെച്ച അഭിഭാഷകനാണ് മനീന്ദ്ര സിങ്. മോദി–അമിത് ഷാ സംഘത്തിലെ വിശ്വസ്തനും തന്നേക്കാൾ ജൂനിയറുമായ തുഷാർ  മേത്തയെ സോളിസിറ്റർ ജനറലാക്കിയതിനു പിന്നാലെയായിരുന്നു രാജി.